തൃശൂര്‍: പറവട്ടാനി പടിഞ്ഞാറെത്തല അങ്ങാടി താണിക്കല്‍ കോടങ്കണ്ടത്ത് ജിബു (50) നിര്യാതനായി. കെ.എസ്.എഫ്.ഇ തൃശൂർ വെളിയന്നൂര്‍ ബ്രാഞ്ച് ക്ലര്‍ക്കാണ്.
ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എംപ്ലോയീസ് അസോസിയേഷന് (ഐ.എന്‍.ടി.യു.സി) സംസ്ഥാന കമ്മിറ്റി അംഗം, പറവട്ടാനി ജനസേവന സമിതി സെക്രട്ടറി, തൃശൂര്‍ സാന്റോസ് ക്ലബ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പരേതരായ അഗസ്റ്റിന്-ആലിസ് ദമ്പതികളുടെ മകനാണ്.
ഭാര്യ: ദീപ. മക്കള്‍: അലന് (എന്‍ജി. വിദ്യാർഥി), അലിന (പ്ലസ് വണ്‍ വിദ്യാര്‍ഥി). സഹോദരങ്ങള്‍: ജിഷ ഷാജി, പരേതയായ ജിയ അഗസ്റ്റിന്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പറവട്ടാനി വിമലനാഥ പള്ളി സെമിത്തേിയില്‍.