തൃശൂർ: നഗരത്തിലെ പാചകവിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി (കെ.എച്ച്. കൃഷ്ണൻ -52) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കേറ്ററിങ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പാചകവിദഗ്ധനായിരുന്നു കണ്ണൻ. 1994ൽ തുടങ്ങിയ കൃഷ്ണ കേറ്ററിങ് എന്ന സ്ഥാപനത്തിൽ ഇന്ന് നൂറുകണക്കിനുപേർ തൊഴിലെടുക്കുന്നുണ്ട്. 2016ലെ ഇന്റർനാഷനൽ ക്വാളിറ്റി മാനേജ്മെന്റ് പുരസ്കാരം കൃഷ്ണ കേറ്ററിങ് നേടിയിട്ടുണ്ട്. സി.ബി.എസ്.ഇ കലോത്സവം, ഒല്ലൂർ പള്ളി തിരുനാൾ എന്നിവയടക്കം വിവിധ ഉത്സവങ്ങൾക്ക് കൃഷ്ണ കേറ്ററിങ് സദ്യ ഒരുക്കിയിട്ടുണ്ട്. ഭാര്യ: മീന. മക്കൾ: രാഹുൽ, രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് എം.ജി റോഡിൽ പടിഞ്ഞാറെ കോട്ടക്കടുത്ത് ബ്രാഹ്മണ സഭയുടെ ശ്മശാനത്തിൽ.