താമരശ്ശേരി: സി.പി.എം അമ്പായത്തോട് മിച്ചഭൂമി ബ്രാഞ്ച് സെക്രട്ടറി മിച്ചഭൂമി കിഴക്കെകര സെയ്തലവി (62) നിര്യാതനായി. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം, സ്കൂൾ പാചക തൊഴിലാളി യൂനിയൻ ഏരിയ പ്രസിഡന്റ്, കമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ ഏരിയ സെക്രട്ടറി, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരിയ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: പരേതയായ ഷമീന, ഷമിൽ, ഷൈമ (സൽമ). മരുമക്കൾ: ഷബിന, ബഷീർ.