വടക്കേക്കാട്: വൈലത്തൂർ നായരങ്ങാടി പരേതനായ മേപ്പാട്ട് അബൂബക്കർ ഹാജിയുടെ മകൻ തളികശ്ശേരി ഉമർ (70) നിര്യാതനായി. ദീർഘകാലം ഖത്തർ പ്രതിരോധ വകുപ്പ് ജോലിക്കാരനായിരുന്നു. ജമാഅത്തെ ഇസ്ലാമി വടക്കേക്കാട് ഏരിയ സമിതി അംഗം, ഇസ്ലാമിക് സർവിസ് ട്രസ്റ്റ് അംഗം, നായരങ്ങാടി മസ്ജിദ് തഖ്വ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സഫിയ. മക്കൾ: സബീല, സമീറ, സാബിർ (അബൂദബി). മരുമക്കൾ: ഷിഹാബുദ്ദീൻ (ഖത്തർ), സുറൂർ (സൗദി), ഡോ. ഫാത്തിമ അമൽ.