കൊടകര: ജോലിക്കിടെ ഇലക്ട്രീഷ്യന് ഷോക്കേറ്റു മരിച്ചു. വാസുപുരം വീട്ടിച്ചോട് തെക്കൂട്ട് വീട്ടില്‍ സലീഷാണ് (44) മരിച്ചത്.
കൊടകര തിരുത്തൂരില് ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ഉടന്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടകര പൊലീസ് മേല്‍നടപടി സ്വീകരിച്ചു.