കോട്ടാങ്ങൽ: കാരിത്തറ ഹാജി പീരണ്ണൻ റാവുത്തർ (96) നിര്യാതനായി. ഭാര്യ: കാട്ടൂർ കൊച്ചിലാപറമ്പിൽ കുടുംബാംഗം റഹീമ ബീവി. മക്കൾ: കെ.പി.എം. ഹബീബ് (ആധാരം എഴുത്ത് മല്ലപ്പള്ളി), പി. മുഹമ്മദ് നജീബ് (സി.പി.എം കോട്ടാങ്ങൽ എൽ.സി അംഗം), ബീന മുഹമ്മദ് (ബൈജു), ലൈജു. മരുമക്കൾ: ഷമ്മി ഷെയ്ക്ക് (ഈരാറ്റുപേട്ട), മുഹമ്മദ് കുഞ്ഞ് (ചാത്തൻതറ), അബ്ദുൾ സമദ് (റിട്ട. സബ് രജിസ്ട്രാർ, കാഞ്ഞിരപ്പള്ളി). ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് കോട്ടാങ്ങൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.