കോട്ടയം: ഹൈകോടതി അഭിഭാഷകനും കോൺഗ്രസ് പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന വെള്ളൂർ ചിരട്ടേപ്പറമ്പിൽ അഡ്വ. ഷൈജു സി. ഫിലിപ് (44) നിര്യാതനായി. വെള്ളൂര്‍ സെന്റ് തോമസ് പള്ളി ട്രസ്റ്റി, യാക്കോബായ സുറിയാനി സഭ മാനേജിങ് കമ്മിറ്റി അംഗം, യൂത്ത് അസോസിയേഷന് കോട്ടയം ഭദ്രാസന സെക്രട്ടി, അഖില മലങ്കര വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മണർകാട് സെന്റ് മേരീസ് കോളജ് കെ.എസ്.യു ചെയർമാൻ, ഡി.ഐ.സി വിദ്യാര്‍ഥി സംഘടന ജില്ല പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. സിമി ജോണ്‍ (അസി. പ്രഫ. കുട്ടിക്കാനം മരിയൻ കോളജ്). മകന്: യുവാന്‍ ഷൈജു ഫിലിപ് (വിദ്യാർഥി). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ സെന്റ് മേരീസ് ചാപ്പൽ സെമിത്തേരിയിൽ.