മൈക്കാവ്: പുതുപ്പള്ളി പി.ടി. മത്തായിയുടെ ( റിട്ട. പ്രധാനാധ്യാപകൻ സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി) ഭാര്യ കാതറിൻ (83 -റിട്ട. അധ്യാപിക സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി) നിര്യാതയായി. പരേത മുട്ടുചിറ കരോട്ട് കുടുംബാംഗമാണ്. മക്കൾ: ഡോ. ലൗലി, ബിജു (അധ്യാപകൻ സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്), സിറിൽ (കാനഡ). മരുമക്കൾ: സിബി, പരേതയായ നിഷ, സ്വപ്ന. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഭവനത്തിൽ ആരംഭിച്ച് കൂടത്തായി ലൂർദ്മാത ദേവാലയത്തിൽ.