പേരാമ്പ്ര: എടവരാട് മഞ്ചേരിക്കുന്ന് കണ്ടിമണ്ണിൽ തറമൽ താമസിക്കും കോഴിക്കോട് ചക്കുംകടവിലെ ആനമാട് പറമ്പിൽ ജംഷീറയുടെ മകൾ ആയിഷ മെഹ്റിൻ (12) നിര്യാതയായി.
പിതാവ്: അർഷാദ് (അരീക്കാട്). കഴിഞ്ഞ ബുധനാഴ്ച കുഴഞ്ഞു വീണതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എടവരാട് എരവട്ടൂർ നാരായണ വിലാസം എയ്ഡഡ് യു.പി. സ്കൂളിലെ വിദ്യാർഥിനിയാണ്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കൈപ്രം പള്ളി ഖബർസ്ഥാനിൽ.