കോഴിക്കോട്: മുതിർന്ന അഭിഭാഷകൻ അഡ്വ. വിജയകുമാർ ചെങ്ങോട്ട് (73) പൊറ്റമ്മലിൽ നിര്യാതനായി. ലോയേഴ്സ് യൂനിയൻ മുൻ ജില്ല വൈസ് പ്രസിഡന്റ്, കുന്ദമംഗലം ബാർ അസോസിയേഷൻ പ്രസിഡന്റ്, സി.പി.എം കുതിരവട്ടം നോർത്ത് ബ്രാഞ്ച് അംഗം, പറയഞ്ചേരി മുൻ ലോക്കൽ കമ്മിറ്റി അംഗം, കേരള കർഷകസംഘം മുൻ ടൗൺ ഏരിയ കമ്മിറ്റി അഗം, പറയഞ്ചേരി മേഖല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ്: പരേതനായ അപ്പുട്ടി. മാതാവ്: പരേതയായ ജാനു. ഭാര്യ: ഇന്ദിര. മക്കൾ: തപൻ വിജയ്, അപർണ വിജയ്. മരുമക്കൾ: വിദ്യ, ദീപക്. സഹോദരങ്ങൾ: ഭാനുമതി, രമണി, ഉഷ, പരേതയായ മാലതി. സഞ്ചയനം ഞായറാഴ്ച.