കുനിശ്ശേരി: കോലേപ്പാടം വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ മകൻ ആർ. സ്വാമിനാഥൻ (62) നിര്യാതനായി. സി.പി.എം കുനിശ്ശേരി ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം വില്ലേജ് സെക്രട്ടറി, മാടമ്പാറ ക്ഷീരസംഘം ഡയറക്ടർ, ആലത്തൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സെക്രട്ടറി, നിർമിതി കേന്ദ്ര എംപ്ലോയീസ് ഓർഗനൈസേഷൻ മുൻ ജില്ല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മാതാവ്: അമ്മാളു. ഭാര്യ: ഗിരിജ. മക്കൾ: ശ്രീനാഥ്, ശ്രീരാജ്. സഹോദരങ്ങൾ: വിജയലക്ഷ്മി, ദമയന്തി, കൽപകവല്ലി, സത്യഭാമ, പ്രേമ, വിനോദ് (ബംഗളൂരു). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് എരിമയൂർ പഞ്ചായത്ത് ശ്മശാനത്തിൽ.