ചിറ്റൂർ: കളിക്കുന്നതിനിടെ ടെറസിൽനിന്ന് വീണ് ബാലിക മരിച്ചു. ചിറ്റൂർ പാലപ്പള്ളം സ്വദേശി ജയന്റെ മകൾ അദ്വികയാണ് (7) മരിച്ചത്. സ്കൂൾ അവധിയായതിനാൽ അമ്മവീടായ കോട്ടായി മാത്തൂരിൽ വിരുന്നിനു പോയ സമയത്തായിരുന്നു അപകടം. ടെറസിന് മുകളിൽ കളിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടൻ ബന്ധുക്കൾ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പൊൽപ്പുള്ളി കെ.വി.എം യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ഐശ്വര്യ. സഹോദരി: ആൻവി. ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ നല്ലേപ്പിള്ളി ഒലുവപ്പാറയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.