വടക്കഞ്ചേരി: ലോറിക്കടിയിൽപെട്ട് മധ്യവയസ്കന് ദാരുണാന്ത്യം. കണ്ണമ്പ്ര ഇ.എം.എസ് നഗറിൽ വാടകക്കു താമസിക്കുന്ന മഞ്ഞപ്ര ആറാംതൊടി നാല്സെന്റിൽ മാരിയാണ് (50) മരിച്ചത്. ദേശീയപാത റോയൽ ജങ്ഷനു സമീപം ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.
പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ മുന്നിൽ കിടക്കുകയായിരുന്ന മാരി ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. കർണാടക രജിസ്ട്രേഷനുള്ള ടാങ്കർ ഡ്രൈവർ ഭക്ഷണം കഴിച്ചശേഷം മുന്നിൽ ആൾ കിടക്കുന്നതറിയാതെ വാഹനം എടുത്ത് പോവുകയായിരുന്നെന്നാണ് കരുതുന്നത്. അപകടദൃശ്യങ്ങൾ സമീപത്തെ ഹോട്ടലിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ലോറിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: യശോദ. മക്കൾ: സൗമ്യ, അനിത, മായ. മരുമക്കൾ: സന്തോഷ്, പ്രശാന്ത്, അജിത്ത്. സഹോദരങ്ങൾ: രാമൻ, സുബ്രഹ്മണ്യൻ, ലക്ഷ്മി, പരേതയായ അമ്മാളു.