നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ മധ്യവയസ്കനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടിയെരുമ ദേവഗിരി കൊച്ചുകുളത്തില്‍ കെ.കെ. ശശികുമാറാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെ അടുത്ത മുറിയില്‍നിന്ന് ഭാര്യ വന്നു നോക്കിയപ്പോഴാണ് രക്തം വാര്‍ന്ന് കമിഴ്ന്നു കിടക്കുന്നത് കണ്ടത്. നെറ്റിയില്‍ മുറിവും കാണപ്പെട്ടു. സാധാരണ ഇദ്ദേഹം കിടക്കുന്ന കട്ടിലിന് എതിര്‍വശത്ത് ഉണ്ടായിരുന്ന ബെഞ്ചിന് താഴെ കിടക്കുന്നതായാണ് കണ്ടത്. പീരുമേട് ഡിവൈ.എസ്.പി വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ പൊലീസും വിരലടയാളവിദഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഭാര്യ: ഗീത. മക്കള്‍: അപര്‍ണ, അഞ്ജിത.