ഓമശ്ശേരി: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ അമ്പലക്കണ്ടി കേളൻകുളങ്ങര മൊയ്തീൻ (88) നിര്യാതനായി. പരേതരായ കേളൻകുളങ്ങര അഹമ്മദ് കുട്ടി -കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: കുഴിമ്പാട്ടിൽ ഖദീജ. മക്കൾ: ആസ്യ, ജമീല, സാറ, പരേതനായ കെ.കെ. മുഹമ്മദ് സ്വാലിഹ്. മരുമക്കൾ: കെ. ഹുസൈൻ ഹാജി, ഹുസൈൻ മുരിങ്ങാംപുറായി, അബൂബക്കർ നരിക്കുനി, സൈഫുന്നിസ കോളിക്കടവ്.