മാവിലായി: ഐവർകുളം പുഞ്ചമൂലയിൽ പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകനും മുൻ ചെമ്പിലോട് ലോക്കൽ കമ്മിറ്റി മെംബറുമായ മന്ദമ്പേത്ത് ശ്രീനിവാസൻ (76) നിര്യാതനായി. പരേതരായ രാമന്റെയും പൈതലിന്റെയും മകനാണ്. ഭാര്യ: ശാരദ. മക്കൾ: പ്രിയ (പി.ഡബ്ല്യു.ഡി ഇറിഗേഷൻ കണ്ണൂർ), ജയേഷ്. മരുമകൻ: ഷാജി (പോളിടെക്നിക് തോട്ടട). സഹോദരങ്ങൾ: ശ്രീമതി, പരേതരായ കുമാരൻ, നാണു, പാഞ്ചു, ജാനു, യശോദ. സംസ്കാരം ഞായറാഴ്ച 11ന് കുഴിക്കിലായി പഞ്ചായത്ത് ശ്മശാനത്തിൽ.