കോഴിക്കോട്: ജില്ല വ്യവസായ കേന്ദ്രം മുൻ ജനറൽ മാനേജർ മുള്ളത്ത് രവീന്ദ്രൻ (88) മൃഗാശുപത്രിക്ക് സമീപം എൻ.ജി.ഒ യൂനിയൻ റോഡിലെ മുള്ളത്ത് വസതിയിൽ നിര്യാതനായി. ഗാന്ധി റോഡ് ദുർഗാദേവി ക്ഷേത്രം പ്രസിഡന്റ്, ജന്മഭൂമി മാനേജർ, ഉള്ളാട്ടിൽ ശ്രീഭുവനേശ്വരി ക്ഷേത്രം വൈസ് പ്രസിഡന്റ്, യു.കെ.എസ് റോഡ് അയൽപക്കവേദി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശോഭ രവീന്ദ്രൻ. മക്കൾ: സന്ദീപ മുള്ളത്ത് (ബാങ്ക് ഓഫ് ബറോഡ സീനിയർ മാനേജർ (ലീഗൽ) ബംഗളൂരു), ദിവ്യ മുള്ളത്ത് (അധ്യാപിക, സെന്റ് ജോസഫ് എ.ഐ.ജി.എച്ച്.എസ്.എസ്), മിനി മുള്ളത്ത് (അസി. കമീഷണർ, കേന്ദ്രീയ വിദ്യാലയ സംഗതൻ, ചെന്നൈ). മരുമക്കൾ: ഷിബു (റിട്ട. സൗത്ത് വെസ്റ്റേൺ റെയിൽവേ), ഷാജി (മാനേജർ മഞ്ചേരി കോഓപ് അർബൻ ബാങ്ക്), റോഷൻ (സെയിൽസ് ഹെഡ് ബില്ലറ്റ്സ് ഇലക്ട്രോ വർക്സ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.