കോഴിക്കോട്: ചേമ്പിൽ പാലാട്ട് പ്രേമ മേനോൻ (ശാരദാ മണി -86) നിര്യാതയായി. ഭർത്താവ്: ഗുരുവായൂർ പിള്ളനഴി വീട്ടിൽ പരേതനായ പി. ബാലചന്ദ്ര മേനോൻ (റിട്ട. എയർഫോഴ്സ്). മക്കൾ: അനിത ജയറാം (സെക്രട്ടറി, സംബോധ് ഫൗണ്ടേഷൻ -കോഴിക്കോട്), ആശ മേനോൻ (അധ്യാപിക, സത്യസായ് സ്കൂൾ മൈസൂരു). മരുമക്കൾ: പരേതനായ എം.കെ. ജയരാമൻ (ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓഫിസർ കോഴിക്കോട്), എം. ദേവദാസ് (അധ്യാപകൻ, സത്യസായ് സ്കൂൾ മൈസൂരു). സഹോദരങ്ങൾ: സി.പി. മോഹനചന്ദ്രൻ, സി.പി. ശശിധരൻ, പരേതരായ സി.പി. രാമകൃഷ്ണൻ, സി.പി. അരവിന്ദാഷൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പുതിയപാലം ശ്മശാനത്തിൽ.