എകരൂൽ: പൊതുപ്രവർത്തകനും വട്ടോളി ബസാർ പനങ്ങാട് സൗത്ത് എ.യു.പി സ്കൂൾ റിട്ട. അധ്യാപകനുമായ എകരൂൽ കാപ്പിയിൽ കാരാളൻ ചാലിൽ കെ.സി. അപ്പു മാരാർ (90) നിര്യാതനായി. എൻ.സി.പി ഉണ്ണികുളം മണ്ഡലം മുൻ പ്രസിഡന്റ്, വള്ളിയോത്ത് ശാന്തി സദൻ ഓൾഡ് ഏജ് ഹോം സ്ഥാപക സെക്രട്ടറി, കെ.എസ്.എസ്.പി.യു ഉണ്ണികുളം യൂനിറ്റ് മുൻ പ്രസിഡന്റ്, ഉണ്ണികുളം, കരുമല കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ, പൊലിയേടത്ത് ശ്രീവിഷ്ണു ക്ഷേത്രം കമ്മിറ്റി സ്ഥാപക സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: നടുവത്ത് ദേവി അമ്മ (നിർമല്ലൂർ). മക്കൾ: രമേശൻ (റിട്ട. കേണൽ, ഇന്ത്യൻ ആർമി), സതീശൻ (കെ.എസ്.ഇ.ബി കോൺട്രാക്ടർ), ദിനേശൻ (എൻജിനീയർ, സൗദി അറേബ്യ). മരുമക്കൾ: ദീപ (കോഴിക്കോട്), പ്രസന്നകുമാരി (വയനാട്), സജന (കായണ്ണ). സഹോദരങ്ങൾ: പരേതരായ തൊണ്ട്യേരി ലക്ഷ്മി അമ്മ, കാരാളൻ ചാലിൽ കാർത്യായനി അമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.