തൃശൂർ: വിയ്യൂർ ജയിലിൽ ജീവപര്യന്ത തടവുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ കല്ലോർകാട് ആയവന മൺകുത്തേൽ ലക്ഷംവീട് കോളനിയിൽ വിശ്വനാഥൻ (64) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരണം. തവനൂർ ജയിലിൽ കഴിഞ്ഞിരുന്ന വിശ്വനാഥനെ അസുഖത്തെ തുടർന്നാണ് ഈ മാസം 15ന് വിയ്യൂരിലേക്ക് മാറ്റിയത്. ആനപ്പാപ്പാൻ ആയിരുന്നു. ഭാര്യയും മകനും കൊല്ലപ്പെട്ട കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ്. രണ്ടു വർഷമായി തടവു ശിക്ഷയനുഭവിക്കുന്നു.