തലശ്ശേരി: പൊന്ന്യം പാലം പി.എം മുക്കിലെ കരുവാന്റവിട കെ.പി. ഉസ്മാൻ (70) നിര്യാതനായി. മുസ്ലിം ലീഗിന്റെ ആദ്യകാല പ്രവർത്തകനും പൊന്ന്യംപാലം പുഴക്കൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആദ്യകാല ജോയന്റ് സെക്രട്ടറിയുമായിരുന്നു. പരേതരായ കെ.പി. അബുവിന്റെയും കെ.പി. സൈനയുടെയും മകനാണ്. ഭാര്യ: ഷാഹിദ (മാനന്തവാടി). മക്കൾ: ഷാനിബ, നബ്ഹാൻ (ഖത്തർ). മരുമകൻ: ഷൗക്കത്ത് (സൗദി). സഹോദരങ്ങൾ: ആയിഷ, പരേതനായ ഖാലിദ്.