മേപ്പയൂർ: ചാവട്ട് പാലാച്ചിക്കകണ്ടിയിൽ താമസിക്കും കണിശൻ കിഴക്കയിൽ മൊയ്തീൻ മാസ്റ്റർ (76) നിര്യാതനായി. മേപ്പയൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബറും കൊഴുക്കല്ലൂർ കെ.ജി.എം.എസ്.യു.പി സ്കൂൾ അധ്യാപകനും എൻ.സി.പി മേപ്പയൂർ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുൽ കരീം(ഹെഡ്മാസ്റ്റർ കാരയാട് എ.എൽ.പി സ്കൂൾ), അയ്ജാസ് റഫീക്ക് (ആലത്തിയൂർ ഹയർ സെക്കൻഡറി സ്കൂൾ തിരൂർ), അഷീന (മണിയൂർ). മരുമക്കൾ: ഷബാന (ഹെഡ് ടീച്ചർ നിടുമ്പൊയിൽ എം.എൽ.പി സ്കൂൾ), സുമിന (പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂൾ), റിയാസ് (അധ്യാപകൻ എം.യു.എച്ച്.എസ്.എസ് ഊരകം, വേങ്ങര). സഹോദരങ്ങൾ: കുഞ്ഞയിശ, കുഞ്ഞാമി, പരേതരായ അമ്മത്, ഖദീജ.