നന്മണ്ട: നെല്ലിക്കുന്നുമ്മൽ അബ്ദുൽ ഹമീദ് മാസ്റ്റർ (91) നിര്യാതനായി. ദീർഘകാലം പൂനൂർ ജി.എം.യു.പി സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: ആമിന കൊല്ലിക്കര. മക്കൾ: നസീമ (റിട്ട. ആരോഗ്യ വകുപ്പ്), മുഹമ്മദ് ജലീൽ (റിട്ട. ജൂനിയർ സൂപ്രണ്ട്, സാമൂഹിക നീതി വകുപ്പ്). മരുമക്കൾ: അബ്ദുൽ ഖാദർ (ചേളന്നൂർ 7/6), ടി.കെ. സാജിത (പാലത്ത്). സഹോദരങ്ങൾ: ഹബീബ് മൗലവി, അബ്ദുൽ സലാം, പരേതരായ അബ്ദുൽ മജീദ്, അബ്ദുൽ കരീം, അബ്ദുൽ ജബ്ബാർ.