മക്കട: സ്വാതന്ത്ര്യ സമര സേനാനി പരേതനായ വടക്കേ മുടപ്പാട്ട് കൃഷ്ണൻകുട്ടി നായരുടെ ഭാര്യ മാരാം വീട്ടിൽ (കൃഷ്ണപുരി) സരോജിനി അമ്മ (94) മക്കട സുരഭി വീട്ടിൽ നിര്യാതയായി. മക്കൾ: പരേതനായ സിദ്ധാർഥൻ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), സുരേന്ദ്രൻ (റിട്ട. എസ്.ഐ കേരള പൊലീസ്), ജയപ്രകാശൻ (കളർ ലാൻഡ് സ്റ്റുഡിയോ വെള്ളിമാടുകുന്ന്), പ്രേമരാജൻ, ദയാനന്ദൻ (റിട്ട. സുബേദാർ കരസേന). മരുമക്കൾ: ഇന്ദിര, രാധാമണി, ഗീത (റിട്ട. സൂപ്രണ്ട് കോഴിക്കോട് കോർപറേഷൻ), രമണി (അംഗൻവാടി ഹെൽപർ), സന്ധ്യ (പ്രിൻസിപ്പൽ, സാന്ദീപനി വിദ്യാനികേതൻ തൃശൂർ). സഞ്ചയനം വ്യാഴാഴ്ച മക്കടയിലെ വസതിയിൽ.