കാട്ടാക്കട: ഊരൂട്ടമ്പലം മണ്ണടിക്കോണം മഞ്ഞറമൂല മാവുവിള വീട്ടില്‍ പ്രഭാകാരൻ വൈദ്യന് (90) നിര്യാതനായി. കുറ്റിച്ചല്‍ സിദ്ധാശ്രമത്തിൽ നിന്ന് യോഗയും, പൂര്‍വികരില്‍ നിന്ന് വൈദ്യപഠനവും സിദ്ധിച്ചശേഷം ലളിത ജീവിതം നയിച്ചുവന്ന പ്രഭാകരന് സ്വന്തമായി തയാറാക്കിയ തൈലവും, എണ്ണയും വിറ്റായിരുന്നു ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. സൈക്കിളിൽ മാത്രമായിരുന്നു യാത്ര. മൃതദേഹം മാറനല്ലൂര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.