കൂത്തുപറമ്പ്: പൂക്കോട് ശാരാസ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പാനൂർ റോഡിൽ അഞ്ജു നിവാസിൽ പള്ള്യത്ത് പത്മനാഭൻ (80) നിര്യാതനായി. പാറാൽ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ റിട്ട. പ്യൂൺ പരേതനായ രാമുണ്ണിയുടെയും സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ റിട്ട. അധ്യാപിക പി. കല്യാണിയുടെയും മകനാണ്. ഭാര്യ: പത്മിനി. മക്കൾ: ജോഷിത്ത് കുമാർ (അധ്യാപകൻ, ഇരിട്ടി ഹൈസ്കൂൾ), രഞ്ജിത്ത് കുമാർ (നേവൽ ഡോക്ക് യാർഡ് വിശാഖപട്ടണം), അഞ്ജു (തിരുപ്പൂർ). മരുമക്കൾ: ധന്യ, സുവിന, സന്തോഷ് കുമാർ. സഹോദരങ്ങൾ: സരോജിനി, പരേതരായ കമല, സൗമിനി.