കയ്പമംഗലം: ദേശീയപാതയിൽ പെരിഞ്ഞനത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കാളമുറിയിലെ വ്യാപാരി മരിച്ചു. കാളമുറി കിഴക്ക് ഭാഗം അറക്കവീട്ടിൽ അബ്ദുൽ ഗഫൂറാണ് (52) മരിച്ചത്. കാളമുറി തെക്കേ ബസ് സ്റ്റോപ്പിനടുത്ത സൽമാൻ ബേക്കറി ഉടമയായിരുന്നു. ഏഴ് മാസം മുമ്പ് പെരിഞ്ഞനത്ത് കാറിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഇദ്ദേഹം ബുധനാഴ്ച പുലർച്ചയാണ് മരിച്ചത്.