രാമനാട്ടുകര: നെടുമങ്ങാട് കരിപ്പൂർ സുധി ഭവനിൽ കെ. പത്മാവതി അമ്മ (87) രാമനാട്ടുകര കൃഷിഭവൻ റോഡ് ശാന്തിനഗറിലെ ചൈത്രം വീട്ടിൽ നിര്യാതയായി. നെടുമങ്ങാട് ചുള്ളിമാനൂർ ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയായിരുന്നു. മക്കൾ: പി.കെ. സുധീന്ദ്രൻ നായർ (റിട്ട. ചീഫ് ടെക്നിക്കൽ ലൈബ്രേറിയൻ, ഗവ. എൻജിനീയറിങ് കോളജ് തിരുവനന്തപുരം), സതീന്ദ്രൻ നായർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ജില്ല സൈനിക ക്ഷേമ ഓഫിസ് തിരുവനന്തപുരം), ഡോ. ഇന്ദു സജീവ് (ഐ.എസ് ഡെന്റൽ ക്ലിനിക് രാമനാട്ടുകര). മരുമക്കൾ: കെ. പൊന്നമ്മ (റിട്ട. പ്രധാനാധ്യാപിക ഗവ. എൽ.പി.എസ്, ആര്യനാട് തിരുവനന്തപുരം), ഡി.ആർ. കല (സീനിയർ സൂപ്രണ്ട്, തൊഴിൽ വകുപ്പ് കമീഷണറേറ്റ് തിരുവനന്തപുരം), എം. സജീവ് (റിട്ട. പ്ലസ് ടു അധ്യാപകൻ എൻ.എൻ.എം.എസ് ചേലേമ്പ്ര, സെക്രട്ടറി രാമനാട്ടുകര എൻ.എസ്.എസ് കരയോഗം). സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് ഗോതീശ്വരം ശ്മശാനത്തിൽ.