പേരാമ്പ്ര: എരവട്ടൂരിലെ സി.പി.എം നേതാവും പേരാമ്പ്ര റീജനൽ കോഓപറേറ്റിവ് ബാങ്കിന്റെ കലക്ഷൻ ഏജന്റുമായിരുന്ന കെ.എം. മോഹനൻ (50) നിര്യാതനായി. പിതാവ്: പരേതനായ കരിമ്പാണ്ടി ഗോപാലൻ നായർ. ഭാര്യ: ലിജി (അധ്യാപിക, എരവട്ടൂർ നാരായണ വിലാസം സ്കൂൾ). മകൾ: ഗൗരി. മാതാവ്: ദേവി അമ്മ. സഹോദരങ്ങൾ: സുധാകരൻ, കെ.എം ശ്രീജിത്ത് (പേരാമ്പ്ര ഡിവൈ.എസ്.പി ഓഫിസ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.