തിരുവനന്തപുരം: അമ്പലമുക്ക് ബിനോയ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സ് ഉടമ അമ്പലമുക്ക് അഖിൽ ജ്യോതിയിൽ സി.എസ്. സുജാതൻ (63) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം മുൻ പ്രസിഡന്റായിരുന്നു. നിലവിൽ പേരൂർ ശ്രീകൃഷ്ണസ്വാമി ഉപദേശക സമിതി പ്രസിഡന്റാണ്. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അഖിൽ കൃഷ്ണൻ, നിഖിൽ കൃഷ്ണൻ, പരേതയായ അഖില. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15ന്.