തിരുവനന്തപുരം: എഴുത്തുകാരനും ചെറുകഥാകൃത്തും റിട്ട. കോളജ് അധ്യാപകനും തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ പ്രഫ. ജെ. ചന്ദ്രയുടെ ഭർത്താവുമായ പേരൂർക്കട ഇന്ദിര നഗർ പ്ലോട്ട് നമ്പർ 09 അഞ്ജലിയിൽ പ്രഫ. കെ. പ്രഭാകരൻ നായർ (87) നിര്യാതനായി. ചുനക്കര ചിറ്റക്കാട്ടു പടീറ്റതിൽ കുടുംബാംഗമാണ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, ഗവ. ആർട്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കാസർകോട് ഗവ. കോളജ് തുടങ്ങിയ കോളജുകളിൽ കെമിസ്ട്രി അധ്യാപകനായും യു.ജി.സി സ്പെഷൽ ഓഫിസറായും പ്രവർത്തിച്ചു. ജനകീയാസൂത്രണ പദ്ധതി കാമ്പയിൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഇന്ത്യൻ സയൻസ് കോൺഗ്രസ് നിർവാഹകസമിതി അംഗമായും പ്രവർത്തിച്ചു. ഇൻ ദ മിഡിൽ എന്ന ലേഖന സമാഹാരവും ബിഹൈൻ ദ വുഡ്സ് എന്ന ഇംഗ്ലീഷ് ചെറുകഥ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മകൻ: അജിത് (സ്പെരഡിയൻ, ടെക്നോപാർക്ക്). മരുമകൾ: വാണി ശ്രീറാം (അധ്യാപിക, കാർമൽ സ്കൂൾ, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.