പെരുമ്പിലാവ്: വാദ്യ കലാകാരൻ കല്ലുംപുറം പറച്ചിരിക്കാവിൽ കുഞ്ഞൻ (80) നിര്യാതനായി. കടവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഞ്ചവാദ്യ സംഘത്തിന്റെ (തിമില) സ്ഥാപക പരിശീലകരിൽ ഒരാളായിരുന്നു. അംബേദ്കർ ഫെല്ലോഷിപ്പിന് അർഹനായിട്ടുണ്ട്. ഭാര്യ: കുട്ടിമാളു. മക്കൾ: ഷാജി, അജിൽ, സജിൽ. മരുമക്കൾ: സരു, ഷിത, നിമിത. സംസ്കാരം വെള്ളിയാഴ്ച പത്തിന് ചെറുതുരുത്തി ശാന്തിതീരത്ത്.