പയ്യോളി: സി.പി.എം തിക്കോടി മുൻ ലോക്കൽ കമ്മിറ്റി അംഗവും എഫ്.സി.ഐ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന തിക്കോടി വണ്ണാങ്കണ്ടി വി.കെ. ബാലൻ (71) നിര്യാതനായി. ചുമട്ടു തൊഴിലാളി യൂനിയൻ സി.ഐ.ടി.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ് തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: സലിന. മക്കൾ: വി.കെ. അതുൽ (സി.പി.എം തിക്കോടി ലോക്കൽ കമ്മിറ്റി അംഗം, ഐ.ടി ഓഫിസർ സി.ഡി.സി, പേരാമ്പ്ര), വി.കെ. അമൽ (ടാറ്റ പവർ സോളാർ നോർത്ത് കേരള മാനേജർ). മരുമകൾ: അജിഷ്ണ (അധ്യാപിക ഐ.പി.സി സ്കൂൾ പയ്യോളി). സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. ആയുർവേദ ഡോക്ടർ), ലീല, ചന്ദ്രിക, വത്സല, ഗീത (മുചുകുന്ന്), പരേതരായ രവി, കമല.