നാദാപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂണേരി കോട്ടേമ്പ്രത്തെ ആലുള്ളതിൽ ശ്രീഹരി (19) നിര്യാതനായി. കഴിഞ്ഞ ജൂലൈയിൽ തൂണേരി ബ്ലോക്ക് ഓഫിസ് പരിസരത്തുണ്ടായ കാറപകടത്തിൽ പരിക്കേറ്റ ശ്രീഹരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: ബാലകൃഷ്ണൻ. മാതാവ്: പ്രീത (ആശാ വർക്കർ ഫാമിലി ഹെൽത്ത് സെന്റർ തൂണേരി). സഹോദരി: ശ്രീനന്ദന.