കാഞ്ഞങ്ങാട്: കിഴക്കുംകര സ്വദേശിയെ വീടിന് മുകളിലെ ടാങ്കിന്റെ കമ്പിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കണിയാംകുണ്ടിലെ ശശിധരനെ (54) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നേരത്തേ കാഞ്ഞങ്ങാട്ടെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: വിനയ. മക്കൾ: വൈഷ്ണവ്, വൈശാഖ്. സഹോദരങ്ങൾ: പ്രഭാവതി, പ്രമീള, പ്രസന്ന, പ്രീത.