സുൽത്താൻ ബത്തേരി: വയനാട് പാപ്ലശ്ശേരി സ്വദേശി സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ. തൃക്കടാംകുന്നേല് അസൈനാര്‍ (45) ആണ് മരിച്ചത്. കഴിഞ്ഞദിവസം അബഹയിലെ താമസസ്ഥലത്ത് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ദിവസവും വീട്ടുകാരുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച വിളിച്ചുകാണാത്തതിനാല് ഭാര്യയുടെ സൗദിയിലുള്ള ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: പരേതനായ മൊയ്തുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മക്കള്‍: മുഹ്സിന്, മുഹമ്മദ് സയാന്. സഹോദരങ്ങള്‍: മുഹമ്മദ്കുട്ടി (കുഞ്ഞാന്), സുഹറ, സാജിത.