പിലാത്തറ: അറത്തിൽ ഓണത്താൻ കാരക്കാട്ടില്ലത്ത് വിഷ്ണു നമ്പൂതിരി (87) നിര്യാതനായി. ആധ്യാത്മിക പ്രഭാഷകനും പാചക വിദഗ്ധനുമായിരുന്നു. അറത്തിൽ ഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും അറത്തിൽ ഗ്രാമോദ്ധാരണ കായികവേദി മുൻ സെക്രട്ടറിയുമാണ്. അറത്തിൽ പുതിയ കൈലാസനാഥ ക്ഷേത്രം, പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രം, പാലക്കാട് വിവിധ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ മുൻ മേൽശാന്തിയായിരുന്നു. വിമുക്തഭടനാണ്. ഭാര്യ: സുഭദ്ര അന്തർജനം (പഴിച്ചയിൽ ചേറ്റൂരില്ലം).
മക്കൾ: സാവിത്രി അന്തർജനം (എറണാകുളം), രാജ് നാരായണൻ (ഇലക്ട്രീഷ്യൻ), രവിശങ്കർ (സംഗീതജ്ഞൻ, അസി. പ്രഫ. എം.ജി.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, തിരുവനന്തപുരം). മരുമക്കൾ: കൈതപ്രത്ത് കണ്ണാടി ഇല്ലത്ത് വാസുദേവൻ നമ്പൂതിരി (റിട്ട. പ്രഥമാധ്യാപകൻ), എം. സുനിത (ഹോമിയോ ക്ലിനിക്, നരീക്കാംവള്ളി), താര രവിശങ്കർ (നൃത്താധ്യാപിക, ഡയറക്ടർ രാഗശ്രീ കലാകേന്ദ്രം തിരുവനന്തപുരം). സഹോദരങ്ങൾ: ഒ.കെ. കൃഷ്ണൻ നമ്പൂതിരി (റിട്ട. വില്ലേജ് അസിസ്റ്റന്റ്), പരേതരായ പരമേശ്വരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി (റിട്ട. അധ്യാപകൻ).