കോതമംഗലം: കീരംപാറ പുന്നേക്കാട് എലിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ഗൃഹനാഥന് മരിച്ചു. കൃഷ്ണപുരം നഗര്‍ തേലക്കാട്ട് പി.ഇ. എല്‍ദോസാണ് (58) മരിച്ചത്. പനി ബാധിച്ച് നവംബര്‍ 11ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. രോഗം മൂര്‍ച്ഛിച്ച് എല്‍ദോസിന്റെ ഇരുവൃക്കയും തകരാറിലായി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 11ന് മരിച്ചു. കോഴിക്കോട് ഭാഗത്ത് കൂലിപ്പണിക്ക് പോയി പനി ബാധിച്ചാണ് നാട്ടില്‍ തിരിച്ചെത്തിയത്. എലിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മഞ്ഞപ്പിത്തവും പിടിപെട്ടത്. ഭാര്യ: മിനി. മകള്‍: എമി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം ചെങ്കര മാര്‍ ഇഗ്നാത്തിയോസ് നൂറോനോ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.