ചാവക്കാട്: പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞുവിന്റെ മകൻ അബ്ദുന്നാസർ (46) ഒമാനിലെ സലാലയിൽ നിര്യാതനായി. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിലെ ജോലിക്കാരനാണ്. മാതാവ്: മുംതാസ്. ഭാര്യ: ഷാഹിന. മക്കൾ: ഷിനാസ്, നെയ്മ മറിയം.
സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവന്ന് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.