തൃശൂർ: ഡെങ്കിപ്പനി ബാധിച്ച് രണ്ടു വയസ്സുകാരി മരിച്ചു. കുരിയച്ചിറ കുറ്റിക്കാട്ട് ഫ്രാങ്ക്ളിന്റെ മകൾ ഏമ്രിൻ ആണ് എറണാകുളത്തെ ആശുപത്രിയിൽ മരിച്ചത്.
പനിമൂലം തൃശൂരിലെ ആശുപത്രിയിൽ മൂന്നു ദിവസം ചികിത്സയിലായിരുന്നു. പിന്നീട് എറണാകുളത്തേക്കു മാറ്റിയെങ്കിലും വൈകീട്ട് മരിച്ചു.
മാതാവ്: നീതു (വെണ്ടോർ പൊറുത്തൂർ കുടുംബാംഗം). സഹോദരി: ഏമ് ലിയ.