തച്ചമ്പാറ: നാട്ടിലേക്കുള്ള മടക്കയാത്രയിൽ നഴ്സിങ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണു മരിച്ചു.
തച്ചമ്പാറ മാച്ചാംതോട് ഈറ്റാനിയിൽ സജി ജോസഫിന്റെയും ബിൻസിയുടെയും മകൾ സാനിയ സജിയാണ് (19) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ച ഒന്നരയോടെ ചെന്നൈ-ആലപ്പി എക്സ്പ്രസ് ട്രെയിനിന്റെ ജനറൽ കമ്പാർട്മെൻറിൽ യാത്ര ചെയ്യുന്നതിനിടെ സേലത്തിനടുത്ത് മാഗ്നാ സൈറ്റ് ജങ്ഷനിലാണ് അപകടം.
ചെന്നൈ കാട്ടാങ്കൊളത്തൂർ എസ്.ആർ.എം കോളജ് രണ്ടാം വർഷ ബി.എസ് സി നഴ്സിങ് വിദ്യാർഥിനിയാണ് സാനിയ സജി.
മൃതദേഹം നാട്ടിലെത്തിച്ച് പൊന്നങ്കോട് ഫൊറോന ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. സഹോദരി: സ്നേഹ.