എടപ്പാൾ: പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന തലമുണ്ടയിൽ താമസിക്കുന്ന മാഞ്ഞ പറയകത്ത് ഹംസ (എം.എ. അബ്ദു-85) നിര്യാതനായി.
ഭാര്യ: ഫാത്തിമ സുഹറ. മക്കൾ: ശരീഫ, മുജീബ് (കുവൈത്ത്), ആസാദ് സക്കീർ, ഷക്കീല, സഹീറ, സബീറ, സമീർ. മരുമക്കൾ: സുലൈമാൻ, അബൂബക്കർ, ആഷിഖ്, ഷാനവാസ്, ബുഷ്റ, അസീന, സഫ്വാന.
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറി, എടപ്പാൾ അങ്ങാടി മഹല്ല് ജോ. സെക്രട്ടറി, എടപ്പാൾ പഞ്ചായത്ത് സഹകരണ ബാങ്ക് ഡയറക്ടർ, പൊന്നാനി റൂറൽ ഹൗസിങ് സൊസൈറ്റി ഡയറക്ടർ, പൊന്നാനി താലൂക്ക് എജുക്കേഷൻ കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടർ തുടങ്ങിയ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. പൊന്നാനി അലങ്കാർ തിയറ്റർ ഡയറക്ടറായിരുന്നു.
ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് എടപ്പാൾ അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.