വള്ളിക്കുന്ന്: നിയോജക മണ്ഡലം മുൻ യു.ഡി.എഫ് ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന പി. ഹരിഗോവിന്ദൻ (ബാബു-68) നിര്യാതനായി. സേവാദൾ ജില്ല ചെയർമാൻ, ഡി.കെ.ടി.എഫ് ജില്ല ചെയർമാൻ, ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ പി.ഐ.ജി. മേനോൻ. മാതാവ്: പുളിയശ്ശേരി രത്നപ്രഭാദേവി അമ്മ. ഭാര്യ: ഗീത (റിട്ട. തപാൽ വകുപ്പ്). മകൾ: പി. ആര്യ (മാതൃഭൂമി ന്യൂസ്). മരുമകൻ: ആദർശ് (മനോരമ ദിനപത്രം).
സഹോദരങ്ങൾ: ഹൃഷികേശ്കുമാർ (സെക്രട്ടറി, ജില്ല ഒളിമ്പിക് അസോസിയേഷൻ), വീരേന്ദ്രകുമാർ (വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്), ബാലഗോപാലൻ (ജനറൽ മാനേജർ, കേരള ബാങ്ക്, പാലക്കാട്), പരേതനായ പ്രഭാകരൻ.