ബേപ്പൂർ: കോഴിക്കോട് കോർപറേഷൻ ടൗൺ പ്ലാനിങ് ചെയർപേഴ്സൻ കെ. കൃഷ്ണകുമാരിയുടെ മാതാവ് കൂത്തിരേഴി വിശാലാക്ഷി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ വരപ്പുറത്ത് പരമേശ്വര മേനോൻ (വി.പി ഇന്ദിരാത്ത്). മകൻ: പരേതനായ രവീന്ദ്രനാഥ്. മരുമകൻ: മുതിർന്ന മാധ്യമപ്രവർത്തകൻ എ. സജീവൻ. സഹോദരങ്ങൾ: പരേതനായ കൂത്തിരേഴി ശ്രീധരൻ നായർ, ലക്ഷ്മിക്കുട്ടി അമ്മ, കൃഷ്ണൻ നായർ, ശാരദ, അമ്മാളുക്കുട്ടി, വിജയലക്ഷ്മി, അംബുജാക്ഷി, പരേതനായ ശങ്കരനാരായണൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വള്ളിക്കുന്നിലെ (തോട്ടത്തിൽ വീട്ടുവളപ്പിൽ) തറവാട്ടു ശ്മശാനത്തിൽ.