നീലേശ്വരം: കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും സി.പി.എം അവിഭക്ത ചിറപ്പുറം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന പഴനെല്ലിയിലെ പടിഞ്ഞാറെ വീട്ടിൽ അപ്പു (73) നിര്യാതനായി.
ഭാര്യ: പങ്കജാക്ഷി. മക്കൾ: പ്രിയ, പ്രമോദ്, അശോകൻ. മരുമക്കൾ: രവി (തെക്കൻ ബങ്കളം റിട്ട. എസ്.ഐ), ശാന്തികൃഷ്ണ (അങ്കക്കളരി). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, പാർവതി.