കൂത്തുപറമ്പ്: പാനൂർ കെ.കെ.വി.എം ഹൈസ്കൂൾ റിട്ട. അധ്യാപകൻ പാട്യം കോങ്ങാറ്റ വിനോദൻ പീടികക്ക് സമീപം കൃഷ്ണപുരിയിൽ (ഒറ്റപ്പുരക്കൽ) വി. ഭാസ്കരൻ മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: വി.കെ. നിർമല. മക്കൾ: അരൂഷ് (ഗവ. യു.പി സ്കൂൾ കതിരൂർ), അജേഷ് (രാജീവ് ഗാന്ധി എച്ച്.എസ്.എസ്, മൊകേരി).
മരുമക്കൾ: നിഖില (മുതിയങ്ങ മാപ്പിള എൽ.പി സ്കൂൾ), അരുണ (ഗവ. യു.പി സ്കൂൾ മുഴക്കുന്ന്). സഹോദരങ്ങൾ: ശാരദ (മുതിയങ്ങ), രോഹിണി (കതിരൂർ), രാഘവൻ, രമാദേവി, പരേതരായ ലീല, പത്മിനി.