തേഞ്ഞിപ്പലം: ഇരുചക്രവാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തേഞ്ഞിപ്പലം മേലേരിക്കാവിനു സമീപം മൂക്കൻതൊടി ജയകൃഷ്ണന്റെ (ഇന്ത്യൻ കോഫി ബോർഡ്, മധ്യപ്രദേശ്) മകൾ ജെഷ്നയാണ് (21) മരിച്ചത്. മണ്ണൂർവളവിൽ ഇവർ സഞ്ചരിച്ച ഇരുചക്രവാഹനം തെന്നി മറിഞ്ഞ് തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്. ജലജ. സഹോദരൻ: ജെജേഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.