ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാമസ്ജിദിനു സമീപത്തെ ബാവ (68) നിര്യാതനായി. സി.ടി. അഹമ്മദലി തദ്ദേശ സ്വയംഭരണ മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്നു. പിന്നീട് ഗൾഫിൽ പോയി തിരിച്ചുവന്ന ശേഷം ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഡ്രൈവറായി ജോലിചെയ്തു. ഭാര്യ: ദൈനബി. മക്കൾ: ഹാരിസ് (എൻജിനീയർ) സുമയ്യ, ഹബീബ്, സുഹറാബി, തസ്രിഫ. മരുമക്കൾ: റഷീദ് ചെറുവത്തൂർ, നഫീസത്ത് മേൽപറമ്പ്, അബ്ദുൽ റഹിമാൻ മുല്ലച്ചേരി, ഹക്കീം മൗവ്വൽ.