ഉരുവച്ചാൽ: ബാവോട്ടുപാറ സംഗമം ബസ് സ്റ്റോപ്പിന് സമീപം കമലാലയത്തിൽ പി.എം. കരുണാകരൻ നമ്പ്യാർ (90) നിര്യാതനായി. പാനൂർ ഹയർ സെക്കൻഡറി സ്കൂൾ, ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. പെരിഞ്ചേരി വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: എം.വി. കമലാക്ഷി അമ്മ. മക്കൾ: പ്രീതി ദേവദാസ് (ഷാർജ), ജ്യോതി ചന്ദ്രൻ (കൊച്ചി), ദീപ്തി ദിലീപ് (അധ്യാപിക, ഡാഫോഡിൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മമ്പറം). മരുമക്കൾ: പി.ആർ. ദേവദാസ് (ഷാർജ), സൗമ്യചന്ദ്രൻ (എറണാകുളം), എ.എം. ദിലീപ് കുമാർ (സംഗീത സംവിധായകൻ, പാതിരയാട്). സഹോദരങ്ങൾ: ലീലാവതി, ഭാസ്കരൻ നമ്പ്യാർ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, മീനാക്ഷി അമ്മ, രോഹിണിയമ്മ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1ന് പൊറോറ നിദ്രാലയത്തിൽ.