കൂളിമാട്: തിരുത്തിയിൽ അബ്ദുൽ ഹമീദ് (58) നിര്യാതനായി. സി.പി.എം കൂളിമാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഹഫ്സ (സി.പി.എം കൂളിമാട് ലോക്കൽ കമ്മിറ്റി അംഗം, ചാത്തമംഗലം വനിത ബാങ്ക് ഡയറക്ടർ അംഗം). മക്കൾ: ജെറി (ഇൻഫോസിസ് ബംഗളൂരു), ലൈസ് (ബി.ബി.എ വിദ്യാർഥി, പയ്യന്നൂർ കോളജ്), പരേതനായ സനിൻ ഹമീദ്. പൊതുദർശനം ചൊവ്വാഴ്ച കൂളിമാട് ദിയ ഓഡിറ്റോറിയം. മയ്യിത്ത് നമസ്കാരം വൈകുന്നേരം മൂന്നിന് കൂളിമാട് ജുമാമസ്ജിദിൽ.